Currency

ദുബായില്‍ നിന്ന് ഷാര്‍ജയിലെത്താം, ബസ് യാത്രയ്ക്ക് സമയം 30 മിനിറ്റ്

സ്വന്തം ലേഖകന്‍Saturday, June 30, 2018 12:31 pm

ഷാര്‍ജ: അര മണിക്കൂര്‍ ബസ് യാത്ര ചെയ്ത് ദുബായില്‍ നിന്ന് ഷാര്‍ജയിലെത്താം. റോഡ് ഗതാഗത അതോറിറ്റി ഏര്‍പ്പെടുത്തിയ E311 എന്ന പുതിയ ബസ്‌റൂട്ടിലാണ് അതിവേഗ യാത്ര. യാത്രക്കാരുടെ വര്‍ധന പരിഗണിച്ചാണ് പുതിയ ബസ് റൂട്ട് ഏര്‍പ്പെടുത്തിയത്. റാശിദീയ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ ജുബൈല്‍ ബസ് സ്‌റ്റേഷനിലേക്ക് ആറ് ബസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍.ടി.എ ആസൂത്രണ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാഷിമി അറിയിച്ചു.

വ്യവസായ മേഖലയിലെ നാഷണല്‍ പെയിന്റ്‌സ്, മലീഹ റോഡ് മുനിസിപ്പാലിറ്റി ഓഫീസ്, മലീഹ റോഡ് രണ്ടാം ഇന്‍ഡസ്ട്രിയല്‍ ജംങ്ഷന്‍, മലീഹ റോഡ് ജെ&പി ജങ്ഷന്‍, മലീഹ റോഡ് മസാ സിഗ്‌നല്‍ ജംങ്ഷന്‍, കിംങ് ഫൈസല്‍ റോഡ് മസാ സിഗ്‌നല്‍ ജംങ്ഷന്‍, കിങ് ഫൈസല്‍ റോഡ് ബ്രിഡ്ജ്, കിംഗ് ഫൈസല്‍ റോഡ് ജംബോ (സോണി), കിംഗ് ഫൈസല്‍ റോഡ് അഡ്‌നോക് പെട്രോള്‍ സ്‌റ്റേഷന്‍, കിങ് ഫൈസല്‍ റോഡ് ഗോള്‍ഡ് സൂഖ് എന്നീ സ്‌റ്റോപ്പുകള്‍ പിന്നിട്ട് ജുബൈല്‍ സ്‌റ്റേഷനില്‍ എത്തും വിധമാണ് ബസ് റൂട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x