Currency

യു.എ.ഇയില്‍ അപ്രതീക്ഷിത മഴ

സ്വന്തം ലേഖകന്‍Saturday, July 7, 2018 11:49 am

ഷാര്‍ജ: കൊടുംവേനലിനെ മറികടന്ന് യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ അപ്രതീക്ഷിത മഴ. ദുബായ്, ഷാര്‍ജ, അല്‍ഐന്‍, ഫുജൈറ നഗരങ്ങളുടെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്ച സാമാന്യം നന്നായി മഴ ലഭിച്ചു. മിര്‍ദിഫ്, റാഷിദിയ, ഇന്റര്‍നാഷനല്‍ സിറ്റി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചപ്പോള്‍ ദേരയിലും ഖിസൈസിലും ചെറുപെയ്ത്താണുണ്ടായത്.

സ്‌പോര്‍ട്‌സ് സിറ്റി ഉള്‍പ്പെടെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടായിരുന്നു. കനത്ത കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയുകയും ചെയ്തതോടെ വാഹനയാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് റോഡ് ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അല്‍ഐന്‍ നഗരത്തിലും ഹീലിയിലും മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ദുബായിയുടെ ഒരു ഭാഗത്ത് കാറ്റും മഴയും തിമിര്‍ക്കുേമ്പാള്‍ മറ്റു പല ഭാഗങ്ങളിലും ചൂട് തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x