Currency

പുതുക്കാന്‍ വൈകിയ വാഹനങ്ങള്‍ക്ക് പിഴ കൂടാതെ രജിസ്‌ട്രേഷന് സൗകര്യം

സ്വന്തം ലേഖകന്‍Thursday, June 21, 2018 11:42 am

ഷാര്‍ജ: ഷാര്‍ജയില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വൈകിയ വാഹന ഉടമകള്‍ക്ക് ആശ്വാസവുമായി അധികൃതര്‍. കാലാവധി പിന്നിട്ടാലും ഫൈന്‍ കൂടാതെ വാഹനം റജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സൗകര്യമാണ് അധികൃതര്‍ അനുവദിച്ചിരിക്കുന്നത്. ഷാര്‍ജ ലൈസന്‍സിങ് ആന്‍ഡ് റജിസ്‌ട്രേഷന്‍ വിഭാഗമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജൂലൈ അഞ്ച് മുതല്‍ നവംബര്‍ ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. തസ്ജീല്‍ വില്ലേജില്‍ നേരിട്ടെത്തി വേണം പുതുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍. നേരില്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും പുതുക്കല്‍ നടത്താവുന്നതാണ്.

തങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിയമവിരുദ്ധമായ ഡ്രൈവിംഗ് നടത്തുന്നത് ഒഴിവാക്കുവാനും യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ആനുകൂല്യത്തിന് പുറമെ, ഈ കാലയളവില്‍ വാഹന റജിസ്‌ട്രേഷന്‍ നടത്തുന്നവരെ വിലപിടിപ്പുള്ള സമ്മാനങ്ങളും കാത്തിരിപ്പുണ്ട്. തന്നിരിക്കുന്ന സൗജന്യ സമയ പരിധിയില്‍ തന്നെ വാഹനങ്ങള്‍ റജിസ്‌ട്രേഷന്‍ നടത്തി നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്ന് ഷാര്‍ജ പൊലീസ് നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x