
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാലം തുറന്നു. ഷാര്‍ജ-ദൈദ് റോഡില്‍ നിന്ന് എളുപ്പത്തില്‍ വിമാനതാവളത്തിലേക്ക് പ്രവേശിക്കാന്‍ പാലം വഴിയൊരുക്കും. പാലവും അനുബന്ധ റോഡുമടക്കം 2.1 കിലോമീറ്ററാണ് നീളം. 8.50 കോടി ദിര്‍ഹം ചിലവിട്ട് ഷാര്‍ജ പൊതുമരാമത്ത് വകുപ്പാണ് പാലംനിര്മ്മിച്ചത്.
അഞ്ച് മീറ്റര്‍ വ്യത്യാസത്തില്‍ തീര്‍ത്തിരിക്കുന്ന 103 വിളക്കുകാലുകളില്‍ ഇസ്ലാമിക നിര്‍മാണ കലയും ഷാര്‍ജയുടെ സാംസ്കാരിക അടയാളങ്ങളും കാണാം. ഫ്രിസോണ്‍, താമസ മേഖലകള്‍ എന്നിവയിലേക്കുള്ള വാഹനങ്ങളും എയര്‍പോര്‍ട്ടിലേക്കുള്ള വാഹനങ്ങളും കടന്ന് വരുന്നത് കാരണം പഴയ പാലത്തില്‍ മിക്ക സമയങ്ങളിലും അനുഭവപ്പെട്ടിരുന്ന ഗതാഗത കുരുക്കിന് പുതിയ പാലം പരിഹാരമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ചെയര്മാന് അലി ബിന്‍ ഷഹീന് ആല് സുവൈദി പറഞ്ഞു.
പുതിയ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ യാത്രമാര്‍ഗങ്ങളും പാര്‍ക്കിങ് മേഖലകളും വിപുലപ്പെടുത്തി, അടിസ്ഥാന വികസന മേഖലയില്‍ സമഗ്രമായ വികസനം നടപ്പിലാക്കുകയാണ്. 535 ദിവസമെടുത്താണ് പാലം പൂര്‍ത്തിയാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.