Currency

ഷാര്‍ജയില്‍ വാഹന അപകടത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Friday, November 24, 2017 2:47 pm

ഷാര്‍ജയിലുണ്ടായ വാഹന അപകടത്തില്‍ മലയാളി മരണപ്പെട്ടു. കോട്ടക്കല്‍ കുഴിപ്പുറം സ്വദേശി പരേതനായ തൊട്ടിയന്‍ അബൂബക്കര്‍ മകന്‍ തൊട്ടിയന്‍ അലി (42്) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ദൈദ് ഷാര്‍ജ റോഡിലാണ് അപകടം ഉണ്ടായത്.

ഫുജൈറ: ഷാര്‍ജയിലുണ്ടായ വാഹന അപകടത്തില്‍ മലയാളി മരണപ്പെട്ടു. കോട്ടക്കല്‍ കുഴിപ്പുറം സ്വദേശി പരേതനായ തൊട്ടിയന്‍ അബൂബക്കര്‍ മകന്‍ തൊട്ടിയന്‍ അലി (42്) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ദൈദ് ഷാര്‍ജ റോഡിലാണ് അപകടം ഉണ്ടായത്.

ഇരുപത് വര്‍ഷമായി ദൈദിലെ ബേക്കറിയില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x