യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കുന്നതിനായി ഷാര്‍ജയില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ സേവനം ആരംഭിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി സേവന സ്ഥാപനമായ കാറീമും ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷന്‍സും ഇതിനായി കരാര്‍ ഒപ്പിട്ടു.
ഷാര്‍ജ: യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കുന്നതിനായി ഷാര്‍ജയില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ സേവനം ആരംഭിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി സേവന സ്ഥാപനമായ കാറീമും ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷന്‍സും ഇതിനായി കരാര്‍ ഒപ്പിട്ടു.
ഷാര്‍ജയില്‍ താമസിക്കുന്നവരുടെ എണ്ണവും വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തിലാണ് എമിറേറ്റില്‍ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് സംവിധാനത്തിനും അവരുടെ സേവനത്തിനും തുടക്കം കുറിക്കുന്നതെന്ന് ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷന്‍സ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ജര്‍മാന്‍ പറഞ്ഞു.
ഷാര്‍ജ നിവാസികള്‍ക്ക് യാത്രയ്ക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗാണ് പുതിയ ടാക്‌സി സേവനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.