ഷാര്‍ജ അമേരിക്കന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന നാലുവിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പുതിയ സ്മാര്‍ട്ട് സംവിധാനം കണ്ടുപിടിച്ചത്. ശാസ്ത്രലോകത്തിന് പുത്തന്നേട്ടമായേക്കാവുന്ന ‘സ്മാര്‍ട്ട് സിസ്റ്റ’മാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്.
ശാരീരിക വ്യതിയാനങ്ങളുള്ള കുഞ്ഞുങ്ങള്‍ക്കായി 28ാമത് അമല്‍ ക്യാമ്പ് തിങ്കളാഴ്ച ആരംഭിക്കും. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ രക്ഷകര്‍തൃത്വത്തില്‍ ഷാര്‍ജ ഇന്റര്‍നാഷനല്‍ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസാണ് ക്യാമ്പ് ഒരുക്കുന്നത്.
സന്ദര്‍ശക വീസയില്‍ സഹോദരിയുടെ അടുത്തെത്തിയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന് ഉണ്ണിക്കൃഷ്ണനെ (33)യാണ് താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
പലഭാഗത്തും കുടുംബങ്ങളോടൊപ്പം ബാച്ചിലര്‍മാര്‍ താമസിക്കുന്നത് കണ്ടെത്തി. ഇവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വ്യവസായ മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ ഉള്ളതിനാല്‍ താമസ സൗകര്യത്തിന് അലയേണ്ട ആവശ്യം ബാച്ചിലര്മാര്ക്കില്ല.
ജൈവ പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിഴ ശക്ഷ. പ്രകൃതിയെയും ജൈവ വൈവിധ്യങ്ങളേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി. പ്രകൃതി സംരക്ഷണത്തിന് വലിയ പരിഗണനയാണ് ഷാര്‍ജ നല്‍കുന്നത്.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ. ഷാര്‍ജ, അബുദാബി, ദുബായ് എമിറേറ്റുകളിലാണ് ഭേദപ്പെട്ട മഴയുണ്ടായത്. ഇടിയും മിന്നലോടും കൂടിയ മഴ ആയിരുന്നു. യുഎഇയില്‍ വെള്ളിയാഴ്ച മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇന്നും ചിലയിടങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന സൂചന.
മൂല്യവര്‍ധിത നികുതി, എക്സൈസ് നികുതി എന്നിവ ഉള്‍പ്പെടുത്തിയുള്ള വിലയാണ് ഉല്പന്നങ്ങളില് പ്രദര്‍ശിപ്പിക്കേണ്ടതെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് വാറ്റ് പ്രാബല്യത്തിലാകുന്നത്. നിയമലംഘനങ്ങള്‍, പിഴകള്‍ എന്നിവ സംബന്ധിച്ച പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താമസിക്കുന്ന കെട്ടിടത്തിന്റെ പത്താം നിലയില്‍നിന്നാണ് വീണുമരിച്ചത്. അന്‍പത്തിമൂന്നുകാരനാണ് മരിച്ചത്. കിങ് ഫൈസല്‍ റോഡില്‍ ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം.
അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നും കൊച്ചി, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡിസംബര്‍ 10 വരെയാണ് ഓഫര്‍.
ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും നടക്കുന്ന പ്രധാനപ്പെട്ട എക്സ്പോകളില് ഒന്നാണ് സിഇഎഫ് ഡിസംബര്‍ മൂന്നിന് സമാപിക്കും. ഷാര്‍ജയിലെ എക്സ്പോ സെന്ററിലാണ് മേള നടക്കുന്നത്. നവംബര്‍ 29നാണ് എക്സ്പോ ആരംഭിച്ചത്.