വേള്‍ഡ് പ്രീ മെച്വരിറ്റി ഡേക്ക് മുന്നോടിയായാണ് ഷാര്‍ജ യൂണിവേഴ്സിറ്റി ഹോസ്പിറ്റില്‍ മാസം തികയാതെ പിറന്ന കുട്ടികളുടെ സംഗമം ഒരുക്കിയത്. സംഗമത്തിനെത്തിയ കുരുന്നുകളില്‍ കൂടുതല്‍ പേരും ഇരട്ടകളായിരുന്നു.
ഷാര്‍ജ: ഷാര്‍ജ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഒരു അപൂര്‍വ സംഗമത്തിന് വേദിയായി. മാസം തികയാതെ പിറന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ഡോക്ടര്‍മാര്‍ക്ക് ഒപ്പം ആശുപത്രിയില്‍ ഒത്തുചേര്‍ന്നു. ബുധനാഴ്ചയായിരുന്നു ഈ അപൂര്‍വ സംഗമം. വെല്ലുവിളികളെ അതിജീവിച്ച കുട്ടികളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനായിരുന്നു സംഗമം.
വേള്‍ഡ് പ്രീ മെച്വരിറ്റി ഡേക്ക് മുന്നോടിയായാണ് ഷാര്‍ജ യൂണിവേഴ്സിറ്റി ഹോസ്പിറ്റില്‍ മാസം തികയാതെ പിറന്ന കുട്ടികളുടെ സംഗമം ഒരുക്കിയത്. സംഗമത്തിനെത്തിയ കുരുന്നുകളില്‍ കൂടുതല്‍ പേരും ഇരട്ടകളായിരുന്നു. 40 ആഴ്ചയുടെ പൂര്‍ണവളര്‍ച്ച എത്താതെ 37 ആഴ്ചയ്ക്ക് മുന്‍പ് പിറക്കുന്ന കുട്ടികളെയാണ് മാസം തികയാത്തവര്‍ എന്ന് കണക്കാക്കുക. അതേസമയം 27 ആഴ്ചക്കുള്ളില്‍ ജനിച്ച കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് പിറന്ന കുട്ടികള്‍ ഉള്‍പ്പെടെ 45 കുരുന്നുകള്‍ സംഗമത്തിനെത്തി. ഈ മാസം 17 നാണ് ലോകം പ്രീ മെച്വരിറ്റി ദിനം ആചരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.