മതിയായ രേഖകള്‍ ഇല്ലാതെയും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അലങ്കാര പക്ഷികളെയും മറ്റും വില്‍ക്കുന്നതായുള്ള പരാതി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
ഷാര്‍ജ: അനധികൃത പക്ഷി വില്‍പനയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നു. മതിയായ രേഖകള്‍ ഇല്ലാതെയും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അലങ്കാര പക്ഷികളെയും മറ്റും വില്‍ക്കുന്നതായുള്ള പരാതി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. പൊതുജനങ്ങള്‍ ഇത്തരം വില്‍പനക്കാരില്‍ നിന്നു പക്ഷികളെ വാങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അനധികൃത പക്ഷി വില്‍പനയ്‌ക്കെതിരെ ബോധവല്‍ക്കരണ നടപടികള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചു. മതിയായ രേഖകളോടെയാകണം പക്ഷികളെ വാങ്ങേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.