Currency

ഷാര്‍ജയില്‍ ബീച്ച് വികസന പദ്ധതികള്‍ വരുന്നു

സ്വന്തം ലേഖകന്‍Tuesday, November 28, 2017 12:16 pm

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഹോട്ടലുകള്‍ നിര്‍മിക്കുകയും അനുബന്ധ സൗകര്യങ്ങളൊരുക്കുകയും ചെയ്യും. മുഹാഫിസ് പാലത്തിനും ഖതാ ടണലിനും ഇടയില്‍ ഹരിതമേഖലയൊരുക്കും. സുഹൈല, സുബൈദ മേഖലകള്‍ക്കിടയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്.

ഷാര്‍ജ: ഷാര്‍ജ ബീച്ച് വികസനപദ്ധതികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കും. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഹോട്ടലുകള്‍ നിര്‍മിക്കുകയും അനുബന്ധ സൗകര്യങ്ങളൊരുക്കുകയും ചെയ്യും. മുഹാഫിസ് പാലത്തിനും ഖതാ ടണലിനും ഇടയില്‍ ഹരിതമേഖലയൊരുക്കും. സുഹൈല, സുബൈദ മേഖലകള്‍ക്കിടയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. മാത്രവുമല്ല ഹരിതപദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള വികസനമാകും നടപ്പാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x