എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെയും ലൈന്‍ മെയിന്റനന്‍സാണ് ഷാര്‍ജയിലെ കേന്ദ്രത്തില്‍ നടത്തുക. പിന്നീട് ജെറ്റ് എയര്‍വെയ്സ് ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും ഏറ്റെടുക്കുന്നതോടൊപ്പം വിദേശ എയര്‍ലൈനുകളെയും ലക്ഷ്യമിടുന്നുണ്ട്.
ക്രിമിനല്‍ കുറ്റത്തിനല്ലാതെ തടവുശിക്ഷ ലഭിച്ചവരെ ഇന്നലെ രാവിലെ മോചിപ്പിച്ചു. സാമ്പത്തിക ക്രമക്കേടുകളിലും നിസാരമായ കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണ് ഇവര്‍. മോചിതരായ മലയാളികള്‍ക്ക് ഷാര്‍ജയില്‍ തന്നെ ജോലി ചെയ്യാനും അവസരം ഒരുക്കും.
ചൊവ്വാഴ്ച ഷാര്‍ജ സജയില്‍ റോഡ് ക്രോസ് ചെയ്യവെ വാഹനമിടിച്ച് കാഞ്ഞങ്ങാട് മീനാപ്പീസിലെ സി മുഹമ്മദിന്റെ മകന് ജാഫര്‍ എ (28) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ കാസിമി ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസമായി ചികിത്സയിലായിരുന്നു ജാഫര്‍.
പുതിയതും, പുതുക്കാനുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍, നഷ്ടപ്പെട്ടതും നാശമായതുമായ ലൈസന്‍സുകള്‍ക്ക് പകരം ലഭിക്കുവാനുള്ള അപേക്ഷകള്‍ തുടങ്ങിയവയെല്ലാം അടുത്തമാസം മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും.
അമിത വേഗത്തിലോടിക്കുന്നവരെയും മതിയായ അകലം പാലിക്കാത്തവരെയും പിടികൂകയാണ് ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിശ്ചിത വേഗപരിധിക്ക് താഴെ വാഹനമോടിക്കുന്നതും നിര്‍ദിഷ്ട സമയത്തും ലൈനിലും ഓടിക്കാത്ത വലിയ വാഹനങ്ങളുടെ നിയമലംഘനവും രേഖപ്പെടുത്തും.
ജൂണ്‍ 15 മുതല്‍ മൂന്ന് മാസക്കാലത്തേക്കാണ് മധ്യാഹ്നവിശ്രമം പ്രഖ്യാപിച്ചിരുന്നത്. വേനല്‍ചൂടിന് നേരിയ ശമനം വന്നിട്ടുണ്ട്. ഇതോടെ ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച മധ്യാഹ്നവിശ്രമം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് മാസം ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്നരവരെ തുറസായ സ്ഥലങ്ങളില്‍ വെയിലത്ത് ജോലിയെടുക്കുന്നത് തൊഴില്‍മന്ത്രാലയം നിരോധിച്ചിരുന്നു.
2010 ലാണ് ഇതിന്റെ ആദ്യകേന്ദ്രം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചത്. നിയമം, സാമ്പത്തികം തുടങ്ങി വ്യക്തിപരമായ വിഷയങ്ങളില്‍ വരെ ഇന്ത്യക്കാര്‍ക്ക് ഈ കേന്ദ്രത്തിന്റെ സഹായം തേടാവുന്നതാണ്. ടോള്‍ ഫ്രീ നമ്പറായ 800 46342 ല്‍ വിളിച്ചാല്‍ പരാതികള്‍ അറിയിക്കാവുന്നതാണ്.
മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയാണ് വേഗപരിധി കുറച്ചിരിക്കുന്നത്. 20 കിലോമീറ്റര്‍ ആനൂകൂല്യം ഈ റോഡിലും ഉണ്ടാകും. മണിക്കൂറില്‍ 101 കീലോമീറ്റര്‍ വേഗതയില്‍ പായുന്ന വാഹനത്തെ റഡാര്‍ പിടികൂടും. മലീഹയില്‍ നിന്ന് ആരംഭിക്കുന്ന പുതിയ വാദി അല്‍ ഹെലോ റിങ് റോഡിലും ഇതേ വേഗപരിധിയായിരിക്കും.
ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍ വിദ്യാര്‍ഥിയായ മന്‍സൂര്‍ അനിസാണ് ഈ നേട്ടം കൈവരിച്ചത്. ദുബായില്‍ സിംഗിള്‍ എഞ്ചിന് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റാണ് മന്‍സൂര്‍. കനേഡിയന്‍ ഏവിയേഷന്‍ അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റാണ് അന്‍സൂര്‍ നേടിയത്.
കോഴിക്കോട് സര്‍വകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദം സ്വീകരിക്കുന്നതിനായാണ് അല്‍ ഖാസിമി കേരളത്തിലെത്തുന്നത്. സെപ്റ്റംബര്‍ 26ന് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ബിരുദം നേരിട്ട് ഏറ്റുവാങ്ങും.