Currency

ഗതാഗത നിയമലംഘകരെ പിടികൂടാന്‍ സഞ്ചരിക്കുന്ന ക്യാമറകളുമായി ഷാര്‍ജ പൊലീസ്

സ്വന്തം ലേഖകന്‍Sunday, September 17, 2017 12:26 pm

അമിത വേഗത്തിലോടിക്കുന്നവരെയും മതിയായ അകലം പാലിക്കാത്തവരെയും പിടികൂകയാണ് ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിശ്ചിത വേഗപരിധിക്ക് താഴെ വാഹനമോടിക്കുന്നതും നിര്‍ദിഷ്ട സമയത്തും ലൈനിലും ഓടിക്കാത്ത വലിയ വാഹനങ്ങളുടെ നിയമലംഘനവും രേഖപ്പെടുത്തും.

ഷാര്‍ജ: ഗതാഗത നിയമലംഘകരെ പിടികൂടാന്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന ക്യാമറകള്‍ വ്യാപകമാക്കുന്നു. മലീഹ റോഡ്, ദൈദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുകളിലാണ് താല്‍ക്കാലിക ക്യാമറകള്‍ സ്ഥാപിക്കുന്നത്. 30 പുതിയ ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

അമിത വേഗത്തിലോടിക്കുന്നവരെയും മതിയായ അകലം പാലിക്കാത്തവരെയും പിടികൂകയാണ് ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിശ്ചിത വേഗപരിധിക്ക് താഴെ വാഹനമോടിക്കുന്നതും നിര്‍ദിഷ്ട സമയത്തും ലൈനിലും ഓടിക്കാത്ത വലിയ വാഹനങ്ങളുടെ നിയമലംഘനവും രേഖപ്പെടുത്തും. നടപ്പാതയിലൂടെ വാഹനമോടിക്കുന്നവരും കുടുങ്ങും. ഒരേസമയം ഇരുദിശകളിലെയും ഒന്നിലധികം ലൈനുകളിലെ നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള 3ജി സാങ്കേതിക വിദ്യയുള്ള അത്യാധുനിക ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ക്യാമറകള്‍ പകര്‍ത്തുന്ന നിയമലംഘന ദൃശ്യങ്ങള്‍ കൃത്യമായ സമയങ്ങളില്‍ പൊലീസിന് കൈമാറും. അപകടവും മരണവും കുറച്ച് ഗതാഗത സുരക്ഷ ഉറപ്പു വരുത്തുക എന്ന ദേശീയ നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സിരി അല്‍ ഷംസി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x