
ഷാര്‍ജ: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഈ പ്രഖ്യാപനത്തോടെ ഷാര്‍ജ ജയിലില്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ പൂര്‍ത്തിയാക്കിയ 149 തടവുകാരുടെ മോചനമാണ് യാഥാര്‍ത്ഥ്യമാവുക. ഇതേത്തുടര്‍ന്ന് ക്രിമിനല്‍ കുറ്റത്തിനല്ലാതെ തടവുശിക്ഷ ലഭിച്ചവരെ ഇന്നലെ രാവിലെ മോചിപ്പിച്ചു. സാമ്പത്തിക ക്രമക്കേടുകളിലും നിസാരമായ കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണ് ഇവര്‍.
മോചിതരായ മലയാളികള്‍ക്ക് ഷാര്‍ജയില്‍ തന്നെ ജോലി ചെയ്യാനും അവസരം ഒരുക്കും. മലയാളികളായ തടവുകാരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. കേരളത്തിന്റെ പ്രത്യേക അതിഥിയായെത്തിയ ഷാര്‍ജ ഭരണാധികാരി മുഹമ്മദ് അല്‍ ഖാസിമിക്ക് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ഓണററി ഡി ലിറ്റ് ബിരുദദാനച്ചടങ്ങിലാണ് തടവുകാരുടെ മോചനം സംബന്ധിച്ച വിവരം മുഖ്യമന്ത്രി അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.