Currency

ഷാര്‍ജയിലെ അല്‍ മജാസിന് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇനി മുതല്‍ പണമടക്കണം

സ്വന്തം ലേഖകന്‍Sunday, August 20, 2017 8:38 am

മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 13, 28, അല്‍ സഫിയയിലെ സ്ട്രീറ്റ് നമ്പര്‍ 22നും 28നും ഇടയ്ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് പണം നല്‍കേണ്ടതെന്ന് നഗരസഭ പറഞ്ഞു. മേഖലയില്‍ പണം ഈടാക്കുന്ന യന്ത്രങ്ങളും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ മജാസ് മൂന്നില്‍ ഇനി മുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ പണം നല്‍കണം. മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 13, 28, അല്‍ സഫിയയിലെ സ്ട്രീറ്റ് നമ്പര്‍ 22നും 28നും ഇടയ്ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് പണം നല്‍കേണ്ടതെന്ന് നഗരസഭ പറഞ്ഞു. മേഖലയില്‍ പണം ഈടാക്കുന്ന യന്ത്രങ്ങളും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഒരു വാഹനം രണ്ട് വാഹനത്തിന്റെ സ്ഥലം കൈയേറിയാല്‍ പിഴ ലഭിക്കും.

മേഖലയില്‍ സ്ഥിരമായി നിറുത്തിയിടുന്ന വാഹനങ്ങള്‍ അത്യാവശ്യകാര്യത്തിന് വരുന്നവരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ നടപടി.

പുതിയ നടപടിയോടെ അല്‍ മജാസ് മൂന്ന് ഏകദേശം പെയ്ഡ് പാര്‍ക്കിങ് മേഖലയായി മാറി. 15, 17, 21, നാല് തുടങ്ങിയ നമ്പറുകളുള്ള റോഡുകളും അല്‍ഖാനിന്റെ ചില മേഖലകളും നേരത്തെ ഈ സംവിധാനത്തിലേക്ക് മാറിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x