Currency

കഴിഞ്ഞ 9 മാസത്തിനിടെ സ്മാര്‍ട് ഗേറ്റുകള്‍ വഴി കടന്നുപോയത് 8,50,000 യാത്രക്കാര്‍

സ്വന്തം ലേഖകന്‍Tuesday, August 1, 2017 10:35 am

ഒരു യാത്രക്കാരന്റെ പാസ്‌പോര്‍ട് നടപടികള്‍ പൂര്‍ത്തീകരിച്ച് ഗേറ്റിലൂടെ പ്രവേശിക്കുന്നതിന് 20 സെക്കന്‍ഡ് സമയം മാത്രമാണ് ആവശ്യമുള്ളത്. സാധാരണ പാസ്‌പോര്‍ട് നടപടികളില്‍ നിന്ന് 70% സമയലാഭമാണ് ഇ ഗേറ്റിലൂടെ ലഭിക്കുന്നത്.

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലെ 16 സ്മാര്‍ട് ഗേറ്റുകള്‍ വഴി കടന്നുപോയത് 850,000 യാത്രക്കാര്‍. കഴിഞ്ഞ ഒമ്പത് മാസത്തിനിടെയാണ് ഇത്രയും യാത്രക്കാര്‍ കടന്നുപോയത്. ഒരു യാത്രക്കാരന്റെ പാസ്‌പോര്‍ട് നടപടികള്‍ പൂര്‍ത്തീകരിച്ച് ഗേറ്റിലൂടെ പ്രവേശിക്കുന്നതിന് 20 സെക്കന്‍ഡ് സമയം മാത്രമാണ് ആവശ്യമുള്ളത്. സാധാരണ പാസ്‌പോര്‍ട് നടപടികളില്‍ നിന്ന് 70% സമയലാഭമാണ് ഇ ഗേറ്റിലൂടെ ലഭിക്കുന്നത്.

അതേസമയം, ഇ ഗേറ്റില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ആരംഭിച്ചു. ഇ-ഗവ. വിഭാഗ (ഡിഇജി)മാണ് ആദ്യമായി റജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും ഇ-ഗേറ്റില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ഡിഇജി ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x