Currency

ഓണം-ബക്രീദ് അവധി: ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ എയര്‍ഇന്ത്യ സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Thursday, August 24, 2017 12:41 pm

ഓണം-ബക്രീദ് ആഘോഷ കാലയളവില്‍ ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് 18 സര്‍വീസുകളാണ് എയര്‍ഇന്ത്യ കൂടുതലായി നടത്തുക. ആഗസ്ത് 27 മുതല്‍ സെപ്തംബര്‍ 10 വരെയുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓണം-ബക്രീദ് ആഘോഷ കാലയളവില്‍ ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് 18 സര്‍വീസുകളാണ് എയര്‍ഇന്ത്യ കൂടുതലായി നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്.

ആഗസ്ത് 27 മുതല്‍ സെപ്തംബര്‍ 10 വരെയുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അവധിക്കാലങ്ങളില്‍ വിമാനക്കമ്പനികള്‍ പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന യാത്രാനിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഈ അവധിക്കാലത്ത് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രവ്യോമയാന മന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x