ഓണം, ബക്രീദ് സീസണ് മുന്‍നിര്‍ത്തി 40 അധിക വിമാന സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 22 മുതല്‍ സെപ്തംബര്‍ രണ്ടു വരെയാണ് അധിക വിമാന സര്‍വീസ്. അതേസമയം അധിക സര്‍വീസുകളില്‍ കൂടുതലും ഷാര്‍ജയില്‍ നിന്നുള്ളവയായിരിക്കും.
ഷാര്‍ജ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നു. ഓണം, ബക്രീദ് സീസണ് മുന്‍നിര്‍ത്തി 40 അധിക വിമാന സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 22 മുതല്‍ സെപ്തംബര്‍ രണ്ടു വരെയാണ് അധിക വിമാന സര്‍വീസ്.
അതേസമയം അധിക സര്‍വീസുകളില്‍ കൂടുതലും ഷാര്‍ജയില്‍ നിന്നുള്ളവയായിരിക്കും. കേരളത്തിനു പുറമെ ഡല്‍ഹിയിലേക്കും സര്‍വീസുകള്‍ ഏര്‍പ്പടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് അഡീഷണല്‍ സര്‍വീസുകള്‍.
ഓരോ വിമാനത്തിലും 186 യാത്രക്കാര്‍ക്ക് സൗകര്യമുണ്ടാകും. ഓണം, ബക്രീദ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി യാത്രക്കാരുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അഡീഷണല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.