Currency

ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട

സ്വന്തം ലേഖകന്‍Tuesday, January 24, 2017 1:55 pm

300 കിലോ ഹാഷിഷും 70,000 മയക്കു ഗുളികകളും ഉള്‍പ്പെടെ ഷാള്‍ജയില്‍ വന്‍മയക്കുമരുന്ന് വേട്ട. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ ഹൗസില്‍നിന്നാണ് ഇത്രയും മയക്കുമരുന്ന് പിടിച്ചെടുത്തത്.

ഷാര്‍ജ: 300 കിലോ ഹാഷിഷും 70,000 മയക്കു ഗുളികകളും ഉള്‍പ്പെടെ ഷാള്‍ജയില്‍ വന്‍മയക്കുമരുന്ന് വേട്ട. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ ഹൗസില്‍നിന്നാണ് ഇത്രയും മയക്കുമരുന്ന് പിടിച്ചെടുത്തത്. ‘ഡാര്‍ക്ക്‌നസ് ഗാംഗ്’ എന്ന പേരില്‍ ഷാര്‍ജ പോലീസ് നടത്തിയ ഓപ്പറേഷനില്‍ പാകിസ്ഥാന്‍ സ്വദേശികളടക്കം നാല് പേര്‍ പിടിയിലായി.

20 ലക്ഷം ദിര്‍ഹം വിലവരുന്ന ഹാഷിഷാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്നില്‍ഒരു ഭാഗം ട്രക്കില്‍ഒളിപ്പിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ് വ്യക്തമാക്കി. സ്യൂട്ട്‌കേയ്‌സ് ഓഫ് ഡെത്ത് എന്ന് പേരിട്ട രണ്ടാമത്തെ ഓപ്പറേഷനില്‍ 44 മില്യണ്‍ ദിര്‍ഹം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 999 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x