നിയമവിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ഷാര്‍ജ. സീബ്രാ ക്രോസിങ്ങിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് 200 ദിര്‍ഹമാണ് പിഴ. റോഡ് നിയമങ്ങള്‍ സംബന്ധിച്ച് ബോധവല്കരണ കാമ്പയിനും ഷാര്‍ജ പൊലീസ് തുടക്കം കുറിച്ചു.
ഷാര്‍ജ: നിയമവിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ഷാര്‍ജ. സീബ്രാ ക്രോസിങ്ങിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് 200 ദിര്‍ഹമാണ് പിഴ. റോഡ് നിയമങ്ങള്‍ സംബന്ധിച്ച് ബോധവല്കരണ കാമ്പയിനും ഷാര്‍ജ പൊലീസ് തുടക്കം കുറിച്ചു.
ഷാര്‍ജയില്‍ റോഡ് മുറിച്ചു കടക്കുന്നവരുടെ അശ്രദ്ധമൂലമുണ്ടാകുന്ന വാഹനാപകടങ്ങള്‍ നിരവധിയാണ്. സീബ്രാ ക്രോസിങ്ങിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ഈടാക്കാന്‍ നിയമമുണ്ടെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. സീബ്രാ ക്രോസിങ്ങില്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരില്‍ നിന്ന് 500 ദിര്‍ഹം ഈടാക്കുന്ന നിയമവും കര്‍ശനമായി നടപ്പാക്കും.
ഏറ്റവും കൂടുതല്‍ വാഹനാപകടമുണ്ടാക്കുന്നത് സ്വദേശികളാണ്. പ്രവാസികളില്‍ അപകടമുണ്ടാക്കുന്നതിലും ഇരയാകുന്നതിലും പാകിസ്താനികളാണ് മുന്നില്‍. ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇക്കാരണത്താല്‍ ഉറുദു അടക്കമുള്ള പ്രാദേശികഭാഷകളിലും സ്കൂളുകള്‍, സംഘടനാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ബോധവല്കരണ ക്ലാസുകള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.