സ്റ്റീല്‍, അലൂമിനിയം, ഫാബ്രിക്കേഷന്‍ മേഖലകളിലെ പുതിയ സാങ്കേതിക സംവിധാനങ്ങളും, യന്ത്രസാമഗ്രികളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്രമേളയാണ് സ്റ്റീല്‍ ഫാബ്.
ഷാര്‍ജ: ലോഹനിര്‍മാണ രംഗത്തെ പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന സ്റ്റീല്‍ ഫാബ് പ്രദര്‍ശനത്തിന് ഷാര്‍ജയില്‍ തുടക്കമായി. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മേള ഷാര്‍ജ കസ്റ്റംസ് പോര്‍ട്ട്‌സ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീളുന്ന മേളയില്‍ 28 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ പങ്കെടുക്കും.
സ്റ്റീല്‍, അലൂമിനിയം, ഫാബ്രിക്കേഷന്‍ മേഖലകളിലെ പുതിയ സാങ്കേതിക സംവിധാനങ്ങളും, യന്ത്രസാമഗ്രികളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്രമേളയാണ് സ്റ്റീല്‍ ഫാബ്. എണ്ണയും വെള്ളവും ഒഴിവാക്കി കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് മേളയുടെ ആകര്‍ഷണം. മൂന്ന്ദിവസത്തെ മേള ഈ മാസം പത്തൊമ്പതിന് സമാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.