Currency

ഫുജൈറയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു

സ്വന്തം ലേഖകന്‍Saturday, January 7, 2017 3:03 pm

ഫുജൈറ: യുഎഇയിലെ ഫുജൈറക്കടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം ജില്ലക്കാരാണ് മരിച്ച മൂന്ന് പേരും. രാവിലെ എട്ടരയോടെയായിരുന്നു ദുരന്തം. ഫുജൈറ കല്‍ബ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള അല്‍ വഹ്ദ ഫര്‍ണീച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ ഷിഹാബ് (24), കുറുകത്താണി സ്വദേശി ഹുസൈന്‍ (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

തിരുനാവായ സ്വദേശി അബ്ദുല്‍ മജീദിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫര്‍ണീച്ചര്‍ ഗോഗൗണ്‍. ഗോഗൗണിനോട് ചേര്‍ന്ന് തന്നെയായരുന്നു തൊഴിലാളികള്‍ക്കുള്ള താമസവും ഒരുക്കിയിരുന്നത്. ഇതിനകത്ത് അഞ്ചു മുറികളിലായി താമസിച്ചിരുന്ന 11 ജീവനക്കാരില്‍ മൂന്നു പേരാണ് മരിച്ചത്. ബാക്കിയുള്ളവര്‍ മുറിയിലെ എസി ഇളക്കി മാറ്റി അതുവഴി രക്ഷപ്പെടുകയായിരുന്നു. ശക്തമായ കാറ്റില്‍ ആളിപ്പടര്‍ന്ന തീയില്‍ ഫര്‍ണിച്ചറും അനുബന്ധ ഉല്‍പന്നങ്ങളുമെല്ലാം കത്തിച്ചാമ്പലായി.

ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. തീപിടുത്ത കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കല്‍ബ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x