സർക്കാറിന്റെ അഭയാർത്ഥി വിരുദ്ധ നിലപാടിനെതിരെ പാര്‍ലമെന്റ് ഗാലറിയില്‍ പ്രതിഷേധം. 30ഓളം പേരടങ്ങുന്ന സംഘത്തിന്റെ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് നടപടികള്‍ 40 മിനിറ്റോളം തടസ്സപ്പെടാൻ ഇടയാക്കി.
സിഡ്നിയില്‍ ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേര്‍ക്ക് പരിക്കേറ്റു. വാതകചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്.
ലോകത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ മാവോസിന് മുകളില്‍ നിന്നാണ് അണക്കെട്ടിന് താഴെയുള്ള ബാസ്കറ്റിലേക്ക് ഡെറക് പന്തെറിഞ്ഞ് വീഴ്ത്തിയത്.
മെൽബൺ: റോക്സ്ബർഗ് പാർക്ക് സെക്കൻഡറി കോളേജിൽ മലയാള ഭാഷ പഠിപ്പിക്കാൻ അനുമതി നൽകി. വിക്ടോറിയൻ സ്കൂൾ ഓഫ് ലാങ്ങ്വെജസ് കഴിഞ്ഞ വർഷങ്ങളിൽ മെൽബണിലെ രണ്ടു സ്കൂളുകളിൽ മലയാള ഭാഷാ പഠനം തുടങ്ങാൻ അനുവാദം നൽകിയിരുന്നു. ഈ വർഷം മറ്റൊരു സബർബായ റോക്സ്ബർഗിൽ കൂടി മലയാള ഭാഷപഠനത്തിനു അനുമതി നൽകിയിരിക്കുകയാണ്. അടുത്ത അധ്യായന വർഷം മുതൽ ഇവിടെ മലയാള ഭാഷാപഠനം ആരംഭിക്കും.
ടൂറിസം നികുതി വര്‍ധിപ്പിക്കാനുള്ള ടേണ്‍ബുള്‍ സര്‍ക്കാരിന്റെ നീക്കത്തിനാണ് സെനറ്റില്‍ തിരിച്ചടി. ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന എല്ലാ വിനോദ സഞ്ചാരികളും തിരിച്ചുപോകുമ്പോള്‍ അടക്കേണ്ട ഫീസ് വർധിപ്പിക്കാനായിരുന്നു സർക്കാർ നീക്കം.
ന്യൂ സൗത്ത് വെയില്‍സില്‍ ശിശുമരണനിരക്ക് കുറയുന്നു. അതേസമയത്ത് 15 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരികയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ടാക്സ് ഓഫീസിന്റേതെന്നു തോന്നിക്കുന്ന വ്യാജ ഈമെയിലിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം ഇമെയിലുകൾ വ്യാജമാണെന്നും, ഇതിൽ ക്ലിക്ക് ചെയ്യരുതെന്നും ടാക്സ് ഓഫീസ് മുന്നറിയിപ്പ് നൽകി.
വിദേശ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം ഇരുപത് ലക്ഷംകോടി ഡോളര്‍ ഓസ്ട്രേലിയയ്ക്ക് വരുമാനം ലഭിക്കുന്നതായി കണക്കുകൾ.
ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ടരോങ്ക മൃഗശാലയില്‍ പുതിയ അതിഥികളെത്തി. 30 വര്‍ഷത്തിന് ശേഷമാണ് ഇവിടെ ഇങ്ങനൊരു അതിഥി എത്തുന്നത്.
ഓസ്ട്രേലിയയില്‍ 457 വിസയിലെത്തുന്നവര്‍ക്ക് ജോലിയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് രാജ്യത്ത് തങ്ങാവുന്ന സമയം വെട്ടിക്കുറച്ചു.