Currency

ന്യൂ സൗത്ത് വെയിൽസിൽ ശിശുമരണനിരക്ക് കുറഞ്ഞു; ആത്മഹത്യ നിരക്ക് കൂടി

സ്വന്തം ലേഖകൻWednesday, November 23, 2016 2:19 pm

ന്യൂ സൗത്ത് വെയില്‍സില്‍ ശിശുമരണനിരക്ക് കുറയുന്നു. അതേസമയത്ത് 15 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരികയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

സിഡ്നി: ന്യൂ സൗത്ത് വെയില്‍സില്‍ ശിശുമരണനിരക്ക് കുറയുന്നു. അതേസമയത്ത് 15 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരികയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ ന്യൂ സൗത്ത് വെയില്‍സിലെ പരമ്പരാഗത സമൂഹത്തിലാണ് ശിശുമരണ നിരക്ക് കൂടുതല്‍. ഇവിടെ പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തിരുന്നെങ്കില്‍ 2014 ല്‍ 23 ശിശുക്കള്‍ മരിക്കില്ലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. 2014 വരെയുള്ള പത്ത് വർഷത്തിനിടയിൽ 504 ശിശുമരണങ്ങള്‍ ന്യൂ സൗത്ത് വെയില്‍സിൽ റിപ്പോർട്ട് ചെയ്തു ഇതിൽ 294 കുഞ്ഞുങ്ങളും ഒരു മാസത്തില്‍ താഴെ പ്രായമുള്ളവരായിരുന്നു.

33 കുഞ്ഞുങ്ങള്‍ മരിച്ചത് വാഹനാപകടങ്ങളെത്തുടര്‍ന്നായിരുന്നു. ഒന്‍പതുപേര്‍ വെള്ളത്തില്‍ മുങ്ങിയും എട്ടുപേര്‍ ലൈംഗികാക്രമണത്തെത്തുടര്‍ന്നുമാണ് മരിച്ചത്. അതേസമയം കൗമാരക്കാർക്കിടയിലെ ആത്മഹത്യ നിരക്ക് 1997 ലേതിനേക്കാള്‍ കൂടുതലാണ് ഇപ്പോൾ. കഴിഞ്ഞവര്‍ഷം ആത്മഹത്യ കുട്ടികളുടെ എണ്ണം 26 ആണ്. ശിശുമരണ നിരക്ക് കുറയുമ്പോള്‍ കുട്ടികള്‍ക്കിടയിലെ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ന്യൂ സൗത്ത് വെയിൽസിൽ ശിശുമരണനിരക്ക് കുറഞ്ഞു; ആത്മഹത്യ നിരക്ക് കൂടി”

  1. I blog often and I truly thank you for your content.
    This article has truly peaked my interest. I am going to
    bookmark your site and keep checking for new details
    about once per week. I opted in for your Feed
    too.

  2. Anderson says:

    This post gives clear idea in favor of the new viewers of blogging,
    that really how to do blogging and site-building.

Comments are closed.

Top
x