ഓസ്ട്രിയൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ പോളിംഗ് ആരംഭിച്ചു. വലതുപക്ഷ സ്ഥാനാർത്ഥിയായ നോര്‍ബര്‍ട്ട് ഹോഫറും ഇടതുപക്ഷ നിലപാടുകളുള്ള ഗ്രീൻസ് പാർട്ടി നേതാവ് അലക്സാണ്ടർ വാൻ ദെർ ബെല്ലനും തമ്മിലാണ് മത്സരം.
വലതുപക്ഷ സ്ഥാനാർത്ഥിയായ നോര്‍ബര്‍ട്ട് ഹോഫറും ഇടതുപക്ഷ നിലപാടുകളുള്ള ഗ്രീൻസ് പാർട്ടി നേതാവ് അലക്സാണ്ടർ വാൻ ദെർ ബെല്ലനും തമ്മിലാണ് മത്സരം.
രൂക്ഷമായ ആക്ഷേപഹാസ്യത്തിലൂടെയും ലോക പ്രശസ്തമായ ഫ്രഞ്ച് മാഗസിന് ഷാര്‍ലി എബ്ദോ ഡിസംബര്‍ ഒന്നു മുതല്‍ ഓസ്ട്രിയയിലും ലഭ്യമാകും. ജർമ്മനിയിൽ ഇറങ്ങുന്ന പതിപ്പാണ് ഓസ്ട്രിയയിൽ ലഭ്യമാകുക.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മുൻ വർഷം ആകെയുണ്ടായ ആക്രമണങ്ങളൂടെ അത്രത്തോളം ആക്രമണങ്ങൾ ഈ വർഷത്തെ ആദ്യ പകുതിയിൽ തന്നെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഉണ്ടായിട്ടുണ്ട്.
അഫ്ഘാൻ, അൽജീരിയ, മൊറോക്കോ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നും രാജ്യത്തേക്ക് അഭയാർത്ഥികളായി വന്നവർക്കെതിരെയാണ് കൂടുതൽ ക്രിമിനൽ പരാതികൾ ഉയർന്നിരിക്കുന്നത്.
ലോവർ ഓസ്ട്രിയ സർക്കാർ നൽകിവരുന്ന സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു. ഇനിമുതൽ ബെനിഫിറ്റിന് അർഹമായ കുടുംബങ്ങൾക്ക് പ്രതിമാസം 1500 യൂറോയിൽ കൂടുതൽ ആനുകൂല്യം ലഭിക്കില്ല.
വിയന്നയിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ നിന്നും 90 ആനക്കൊമ്പുകൾ ഓസ്ട്രിയൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. മുൻ ബോക്സിംഗ് ചാമ്പ്യന്റെ അപ്പാർട്ട്മെന്റിൽ നിന്നുമാണ് 563 കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുകൾ പിടിച്ചെടുത്തിരിക്കുന്നത്.
പടിഞ്ഞാറൻ ഓസ്ട്രിയയിൽ പക്ഷിപ്പനി പടരുന്നതായി അധികൃതർ സ്ഥിരീകരിച്ചു. പക്ഷിപ്പനി ബാധിച്ച് മരിച്ച അഞ്ച് കൊക്കുകളുടെയും കാട്ടുതാറാവുകളുടെയും ശവശരീരം അധികൃതർ കഴിഞ്ഞ ദിവസം കണ്ടെടുത്തിട്ടുണ്ട്.
വിയന്ന: വരും ദിവസങ്ങളിൽ യൂറോപ്പിൽ കടുത്ത ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഇരുപത് സെന്റീ മീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുള്പ്പടെ താപനിലയില്‍ മാറ്റമുണ്ടാകും. സ്വീഡനില്‍ പത്തു സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകും. തെക്കന്‍ ഗോട്ടലാന്ഡിലായിരിക്കും മഞ്ഞ് വീഴ്ച ഏറ്റവും കൂടുതല്‍.അതേസമയം മധ്യ സ്വീലാന്ഡ്, നോര്ലാന്ഡ് മേഖലകളില്‍ ശൈത്യം അത്ര കടുക്കില്ല.
കൊല്ലപ്പെട്ട കാമുകിയുടെ മൃതദേഹത്തിനൊപ്പം മുപ്പത്തിയൊമ്പതുകാരൻ കഴിഞ്ഞത് ആഴ്ചകളോളം. ഓസ്ട്രിയയിലെ ഗ്രേസിലാണ് സംഭവം.