വിയന്നയിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ നിന്നും 90 ആനക്കൊമ്പുകൾ ഓസ്ട്രിയൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. മുൻ ബോക്സിംഗ് ചാമ്പ്യന്റെ അപ്പാർട്ട്മെന്റിൽ നിന്നുമാണ് 563 കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുകൾ പിടിച്ചെടുത്തിരിക്കുന്നത്.
വിയന്ന: വിയന്നയിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ നിന്നും 90 ആനക്കൊമ്പുകൾ ഓസ്ട്രിയൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. മുൻ ബോക്സിംഗ് ചാമ്പ്യന്റെ അപ്പാർട്ട്മെന്റിൽ നിന്നുമാണ് 563 കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുകൾ പിടിച്ചെടുത്തിരിക്കുന്നത്. വിപണിയിൽ കിലോക്ക് ആയിരം യൂറോയോളം വിലമതിക്കുന്ന കൊമ്പാണിത്. രണ്ട് മീറ്റർ വരെ നീളമുള്ള ആനക്കൊമ്പുകളും കൂട്ടത്തിലുണ്ട്. പെട്ടികളിലാക്കി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു അവ.
ആനകൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഒരു ഓസ്ട്രിയൻ പൗരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഓഫീസർ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്. ബോക്സിംഗിൽ വേൾഡ് ചാമ്പ്യൻഷിപ്പും ആഫ്രിക്കൻ ചാമ്പ്യൻഷിപ്പും ലഭിച്ച ആളുടെ അപാർട്ട്മെന്റ് ആണിത്. ഇയാൾ കുറ്റവാളിയെന്ന് തെളിഞ്ഞാൽ രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പിടിച്ചെടുത്ത ആനക്കൊമ്പുകൾ മ്യൂസിയത്തിനു കൈമാറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I simply couldn’t leave your site prior to suggesting that I extremely enjoyed the
usual info an individual provide to your visitors? Is gonna be
again incessantly in order to inspect new posts