Currency

അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഓസ്ട്രിയയിൽ വർധിക്കുന്നു

സ്വന്തം ലേഖകൻFriday, November 25, 2016 6:57 pm

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മുൻ വർഷം ആകെയുണ്ടായ ആക്രമണങ്ങളൂടെ അത്രത്തോളം ആക്രമണങ്ങൾ ഈ വർഷത്തെ ആദ്യ പകുതിയിൽ തന്നെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഉണ്ടായിട്ടുണ്ട്.

വിയന്ന: ഓസ്ട്രിയയിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മുൻ വർഷം ആകെയുണ്ടായ ആക്രമണങ്ങളൂടെ അത്രത്തോളം ആക്രമണങ്ങൾ ഈ വർഷത്തെ ആദ്യ പകുതിയിൽ തന്നെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഉണ്ടായിട്ടുണ്ട്.

തീവെയ്പ്പ്, വസ്തുവകകൾ നശിപ്പിക്കൽ, നിയോ-നാസി പോസ്റ്ററുകൾ പതിക്കൽ, വിദ്വേഷപ്രസംഗം എന്നിവയാണ്  ഇക്കാലയളവിൽ വർധിച്ചു വരുന്ന അഭയാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ. 2016 ലെ ആദ്യ ആറ് മാസങ്ങൾക്കിടയിൽ 24 ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്റ്റൈറിയയിലാണു ഇത്തരം സംഭവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം അവസാനത്തിൽ സൈബറിടത്തിലൂടെയും മറ്റുമുള്ള അഭയാർത്ഥി വിരുദ്ധ പ്രസ്ഥാവങ്കളും മറ്റുമാണു ഉയർന്നതെങ്കിൽ നിലവിൽ തെരുവിൽ വെച്ച് പോലും അഭയാർത്ഥികൾ ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

17 thoughts on “അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഓസ്ട്രിയയിൽ വർധിക്കുന്നു”

  1. whoah this weblog is great i love studying your posts. Keep up the great work!

    You already know, many individuals are searching round for this info, you can aid them greatly.

Comments are closed.

Top
x