Currency

പടിഞ്ഞാറൻ ഓസ്ട്രിയയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻThursday, November 10, 2016 5:17 pm

പടിഞ്ഞാറൻ ഓസ്ട്രിയയിൽ പക്ഷിപ്പനി പടരുന്നതായി അധികൃതർ സ്ഥിരീകരിച്ചു. പക്ഷിപ്പനി ബാധിച്ച് മരിച്ച അഞ്ച് കൊക്കുകളുടെയും കാട്ടുതാറാവുകളുടെയും ശവശരീരം അധികൃതർ കഴിഞ്ഞ ദിവസം കണ്ടെടുത്തിട്ടുണ്ട്.

വിയന്ന: പടിഞ്ഞാറൻ ഓസ്ട്രിയയിൽ പക്ഷിപ്പനി പടരുന്നതായി അധികൃതർ സ്ഥിരീകരിച്ചു. പക്ഷിപ്പനി ബാധിച്ച് മരിച്ച അഞ്ച് കൊക്കുകളുടെയും കാട്ടുതാറാവുകളുടെയും ശവശരീരം അധികൃതർ കഴിഞ്ഞ ദിവസം കണ്ടെടുത്തിട്ടുണ്ട്. ജർമ്മനിയ്ക്കും സ്വിറ്റ്സർലാൻഡിനോടും ചേർന്നു നിൽക്കുന്ന പ്രദേശങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്.

H5N8 ടൈപ്പ് വൈറസ് കൊക്കിലും കാട്ടുതാറാവിലും കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കി. ദേശാടനപക്ഷികളിലൂടെ മറ്റിടങ്ങളിലേക്കും പക്ഷിപ്പനി വ്യാപിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇക്കഴിഞ്ഞ ആഴ്ചയിൽ പക്ഷിപ്പനി ബാധിച്ച് നൂറോളം പക്ഷികൾ അതിർത്തി പ്രദേശത്ത് മരിച്ചതായാണ് കണക്കുകൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “പടിഞ്ഞാറൻ ഓസ്ട്രിയയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു”

  1. I am really impressed along with your writing skills and also with the format for your blog.

    Is this a paid subject matter or did you customize
    it your self? Either way keep up the nice quality writing, it is uncommon to
    look a nice blog like this one these days..

  2. Geraldo says:

    Hi there it’s me, I am also visiting this web page regularly, this web page
    is actually good and the viewers are really sharing
    pleasant thoughts.

Comments are closed.

Top
x