
വാഷിങ്ടണ്‍: യു.എസിലെ ഇന്ത്യന്‍ വംശജയായ പ്രമുഖ അഭിഭാഷക നിയോമി റാവുവിനെ ബ്രെറ്റ് കവന സുപ്രീംകോടതി ജഡ്ജിയായതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് നോമിനേറ്റ് ചെയ്തു. യു.എസില്‍ സുപ്രീംകോടതിക്കുശേഷം ഏറ്റവും അധികാരമുള്ള ഡി.സി സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലേക്കാണ് നിയോമിയെ പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചത്.
നിയോമി നല്ല വ്യക്തിത്വമാണെന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഉന്നത യു.എസ് കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാകും ഇവര്‍. നേരത്തേ ഒബാമ ഭരണകൂടം ശ്രീ. ശ്രീനിവാസനെ സമാന പദവിയില്‍ നിയമിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.