
ന്യൂയോര്‍ക്ക്: വിസ തട്ടിപ്പ് കേസില്‍ യുഎസില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. ഐടി കമ്പനികളുടെ മേധാവിയായ ഇന്ത്യന്‍ പൗരന്‍ പ്രദ്യുമ്നകുമാര്‍ സമാല്‍ (49)ആണ് അറസ്റ്റിലായത്. വ്യാജരേഖകള്‍ ഹാജരാക്കി എച്ച്1ബി അടക്കമുള്ള വിസകള്‍ സംഘടിപ്പിച്ച് 200 വിദേശ തൊഴിലാളികളെ യുഎസിലെത്തിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ഏപ്രിലിലാണ് സമാലിനെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് പൊലീസിനെ വെട്ടിച്ച് രാജ്യം വിട്ട സമാല്‍ തിരിച്ചെത്തിയപ്പോഴാണു സിയാറ്റില്‍ വിമാനത്താവളത്തില്‍ പിടിയിലായത്. വിസ തട്ടിപ്പിന് 10 വര്‍ഷം വരെ തടവും 2.5 ലക്ഷം ഡോളര്‍ പിഴയും ആണ് യുഎസില്‍ ശിക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.