Currency

വീസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ അനധികൃതമായി തങ്ങുന്നത് 21,000 ഇന്ത്യക്കാര്‍

സ്വന്തം ലേഖകന്‍Thursday, August 9, 2018 2:22 pm

ന്യൂയോര്‍ക്ക്: വീസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ അനധികൃതമായി തങ്ങുന്നത് 21,000 ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 2017ല്‍ 10.7 ലക്ഷം ഇന്ത്യക്കാരാണു യുഎസ് സന്ദര്‍ശിച്ചത്. ബിസിനസ്, ടൂറിസം എന്നിവ ലക്ഷ്യമിട്ടുള്ള ബി1, ബി2 വീസകളാണ് ഇവര്‍ക്ക് അനുവദിച്ചത്. എന്നാല്‍ ഇവരില്‍ 14,204 പേര്‍ വീസ കാലാവധി അവസാനിച്ചശേഷവും രാജ്യംവിട്ടുപോയിട്ടില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, 2016നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അനധികൃത താമസക്കാരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 17,763 പേരാണ് ഈ സമയത്ത് രാജ്യത്ത് തങ്ങിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം കുടിയേറ്റക്കാരല്ലാത്ത 4.5 ലക്ഷം ഇന്ത്യക്കാര്‍ 2017ല്‍ യുഎസ് വിട്ടുപോയതായാണു കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x