
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാറില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കചിഭോട്ല(32) വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി ആദം പുരിന്റന് (51) മൂന്ന് ജീവപര്യന്തം. യു.എസ് ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം. കന്‍സാസിലെ ബാറില്‍ വെച്ച് നാവികോദ്യോഗസ്ഥനായ ആദം പുരിന്റന് ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്നാക്രോശിച്ചുകൊണ്ട് ശ്രീനിവാസിനു നേരെ നിറയൊഴിക്കുകയായിരുന്നു.
ആക്രമണത്തില്‍ ബാറിലുണ്ടായിരുന്ന ശ്രീനിവാസിന്റെ സുഹൃത്ത് അലോക് മദസനിക്കും യു.എസ് പൗരനായ ഇയാന്‍ ഗ്രില്ലോട്ടിനും പരിക്കേറ്റിരുന്നു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് ഒലാതെയിലെ ഗാര്‍മിണ്‍ കമ്പനിയില്‍ വ്യോമയാന എഞ്ചിനീയറായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.