Currency

ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

സ്വന്തം ലേഖകന്‍Wednesday, August 22, 2018 12:33 pm

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. ചാള്‍സ് കോതേരിത്തറ (37) ആണു ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിങ് ലോട്ടില്‍ വച്ച് വെടിയേറ്റു മരിച്ചത്. മോഷണത്തിനു ശ്രമിച്ച അക്രമി വെടിവയ്ക്കുകയായിരുന്നു എന്നാണു നിഗമനം. കാര്‍ തുറന്നു കിടക്കുകയായിരുന്നു.

മൂന്ന് ദിവസത്തിനുള്ളില്‍ വ്യത്യസ്ഥ സംഭവങ്ങളില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ട് പേരാണ് മരിച്ചത്. 16 ന് ന്യൂജേഴ്‌സിയില്‍ സ്വന്തം കടയില്‍ ടെര്‍ലോക് സിംഗും എന്നയാളും മാറില്‍ കുത്തേറ്റ് മരിച്ചിരുന്നു. രണ്ട് സംഭവങ്ങളിലും പ്രതികളെ ഇതുവരെ പിടികൂടാനായില്ല.

ബോസ്റ്റണ്‍ സ്വദേശികളായ എറണാകുളം റാഫിയുടേയും ആലീസിന്റേയും മകനാണ് ചാള്‍സ്, ഭാര്യ സീന. ഇന്ത്യന്‍ വംശജര്‍ക്കുനേരെ വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളില്‍ വിവിധ സംഘടനകള്‍ ഉല്‍കണ്ഡ രേഖപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x