Currency

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

സ്വന്തം ലേഖകന്‍Sunday, July 8, 2018 10:37 am

കന്‍സാസ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലങ്കാന സ്വദേശിയായ വിദ്യാര്‍ത്ഥി ശരത് കൊപ്പു (25)ആണ് മരിച്ചത്. മിസൊറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. കന്‍സാസ് സിറ്റിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കൊല്ലപ്പെട്ട ശരത് കൊപ്പു തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ്. ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ആയിരുന്ന ശരത് കഴിഞ്ഞ വര്‍ഷമാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്. കന്‍സാസിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x