സ്വന്തം ശരീര ഭാഗങ്ങള്‍ റബ്ബര്‍ പോലെ ചലിപ്പിച്ച് ഏത് വിധേനയും മറ്റുള്ള ഉപകരണങ്ങളിലൂടെ നുഴഞ്ഞുകയറുന്നതാണ് ഈ യുവാവിന്റെ പ്രകടനം. അമേരിക്കന്‍ സ്വദേശിയായ ഡാനിയല്‍ ബ്രൗണിംഗ് സ്മിത്താണ് ഈ അത്ഭുതപ്പെടുത്തുന്ന കഴിവിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗതയില്‍ വന്ന ട്രക്ക് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തുന്നു. റോഡിന്റെ ഒരു വശം മാത്രം നോക്കി ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഒരു നിമിഷ നേരത്തെ അശ്രദ്ധ ജീവനെടുക്കാന്‍ പര്യാപ്തമായിരുന്നു. പക്ഷെ ഭാഗ്യം ആ സ്ത്രീക്ക് കൂടെയായിരുന്നു.
പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച് മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ച് പരീക്ഷണം നടത്താനൊരുങ്ങിയ യുവാവിന്റെ തല ഓവനുള്ളില്‍ കുടുങ്ങി. ബ്രിട്ടനില്‍ നിന്നുള്ള 22 കാരന്റെ തലയാണ് കുടുങ്ങിയത്. മുഖം ഓവനില്‍ അമര്‍ത്തി മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കുകയായിരുന്നു യുവാവിന്റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം.
വാഹനങ്ങളില്‍ നിന്നുമുള്ള വായുമലിനീകരണം ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനം. 6,71,501 ഓളം നവജാത ശിശുക്കളില്‍ നടത്തിയ പഠനത്തില്‍ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനത്തിന് ഇത് ഇടയാക്കുമെന്നാണ് വ്യക്തമായത്.
വടക്കന്‍ ചൈനയിലെ ചാന്‍സി പ്രവിശ്യയിലാണ് സംഭവം നടന്നത്. അഭ്യാസ പ്രകടനത്തിനിടെ കാണികള്‍ക്കിടയിലേക്ക് ഇറങ്ങിയ കടുവ സര്‍ക്കസ് ആരാധകരെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഹോട്ടലില്‍ മുറി നല്‍കാതിരുന്ന റിസപ്ഷനിസ്റ്റിന് നേരെ യുവാവ് രോഷം തീര്‍ത്തത് പുക ഉപയോഗിച്ച് . തീയണക്കാന്‍ ഉപയോഗിക്കുന്ന ഫോം ആണ് ഇയാള്‍ ഉപയോഗിച്ചത്. ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ സിയാന് സിറ്റിയിലാണ് സംഭവം.
എല്ലും തോലുമായി ജീവന് അവശേഷിക്കുന്ന ഒരു സിംഹത്തിന്റെ കരളലിയിക്കും കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്ത ആകുന്നത്. ബംഗ്ലാദേശിലെ ധാക്കയിലുള്ള കോമില്ല മൃഗശാലയില്‍ നിന്നുള്ളതാണ് ഈ വാര്‍ത്ത. 16 വയസ് പ്രായമുള്ള ജുബോരാജ് എന്ന സിംഹമാണ് ഇവിടെ ദുരിതം അനുഭവിക്കുന്നത്.
സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറത്തുവരുന്ന നീല വെളിച്ചമമാണ് ഇതിന് കാരണം. മസ്തിഷ്കം, ഉറക്കരീതി, കണ്ണുകള്‍ എന്നിവയെയാണ് സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം ബാധിക്കുന്നത്. മുതിര്‍ന്നവരെക്കാള്‍ ചെറുപ്പക്കാരെയാണ് സ്മാര്‍ട്ട് ഫോണ്‍ പ്രതികൂലമായി ബാധിക്കുന്നതെന്നും പഠനഫലം പറയുന്നു.
ഉറക്കമില്ലായ്മ നിസാരമായി കാണരുത്. പകല്‍ ഉറങ്ങുന്നതും, രാത്രി ഉറങ്ങതിരിക്കുന്നതും നല്ലതല്ല. ഇത് പല അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകും. മുതിര്‍ന്നവര്‍ 6 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍വരെയും. കുട്ടികള്‍ ഇതില്‍ കൂടുതല്‍ സമയം ഉറങ്ങേണ്ടതാണ്.
സാരിയുടുത്ത് ആഡംബര ബൈക്കില്‍ ട്രിപ്പിളടിച്ച് പോകുന്ന സ്ത്രീകളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അതും അത്യന്തം ന്യൂജെന്നായ യമഹ R15ല്‍. സാരിയുടുത്ത് ബൈക്ക് ഓടിക്കുകയെന്നത് പ്രയാസം തന്നെയാണ്. മാത്രമല്ല ഇവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടുമില്ല.