ബൈക്ക് കയറ്റം കയറവേ റോഡിനു നടുവിലേക്ക് ഇഴഞ്ഞു വന്ന പാമ്പിനെ കണ്ട യുവാവ് പെട്ടെന്ന് ബൈക്ക് വെട്ടിച്ചു മാറ്റുകയായിരുന്നു. ഈ സമയം ബൈക്കിന്റെ വേഗം കുറഞ്ഞു. ഇതിനിടെയിലാണ് നിലത്തു നിന്നുയര്‍ന്നു പൊങ്ങിയ പാമ്പ് ബൈക്കിനു നേരെ ചീറ്റിപ്പറന്നത്.
രണ്ടു മുള്ളന്‍പന്നികളെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിക്ക് നേരെ കനത്ത പ്രത്യാക്രമണമാണ് മുള്ളന്‍പന്നികള്‍ നടത്തിയത്. ശരീരം നിറയെ മുള്ളുകള്‍ തെറിപ്പിച്ചാണ് അവ പകരം വീട്ടിയത്. ശരീരം നിറയെ തറച്ചുകയറിയ മുള്ളുകള്‍ കുത്തിയിരുന്നു പെറുക്കുന്ന പുള്ളിപ്പുലിയെയും ദൃശ്യങ്ങളില്‍ കാണാം.
നായയെപ്പോലെ കുരയ്ക്കാനും മൂങ്ങയെപ്പോലെ മൂളാനും മറ്റു പക്ഷികളെപ്പോലെ ശബ്ദിക്കാനും ഐന്‍സ്റ്റീനു നിഷ്പ്രയാസം കഴിയും. പോരാത്തതിന് ബഹിരാകാശവാഹനത്തിന്റെ ശബ്ദവും അനുകരിക്കും. ഐന്സ്റ്റീന് ഇപ്പോള്‍ തന്നെ 200 വാക്കുകളറിയാം.
ദക്ഷിണ ചൈനയിലെ ഗോങ് പിങ് ടൗണിലുള്ള പക്ഷിസങ്കേതത്തില്‍ നിന്നുള്ള ഒരു ഒട്ടകപക്ഷിയാണ് വേലി പൊളിച്ച് ഓടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. തിരക്കേറിയ റോഡിലൂടെയും പാടങ്ങളിലൂടെയും വാഹനങ്ങള്ക്കൊപ്പവുമൊക്കെ മരണപ്പാച്ചിലായിരുന്നു ഒട്ടകപ്പക്ഷി നടത്തിയത്.
വളരെ ശാന്തമായി ഡാന്‍സ് ചെയ്തു കൊണ്ടാണ് ഈ പോലീസുകാരന് തന്റെ ജോലി നിര്‍വഹിക്കുന്നത്. വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സംശയം സൃഷ്ടിക്കുന്ന തരത്തില്‍ സിഗ്നല്‍ നല്‍കുകയോ മറ്റ് അസൗകര്യങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാതെ വളരെ രസകരമായി ഡാന്‍സ് ചെയ്തുകൊണ്ടാണ് ട്രാഫിക്ക് നിയന്ത്രണം.
സൗത്ത് കൊറിയൻ പ്രൊഫസർ റോബർട്ട് കെല്ലിയുടെ മുറിയിലേക്ക് അപ്രതീക്ഷിതമായി കുട്ടികൾ കയറിവരുന്നതും ഇതേ തുടർന്ന് പ്രൊഫ: കെല്ലിയുടെയും ഭാര്യയുടെയും ഇടപെടലുകളുമാണ് ലോകമെങ്ങും വൈറൽ ആയി പടരുന്നത്
മിഡ്വേ ദ്വീപിലെ വന്യജീവി സങ്കേതത്തിലുള്ള വിസ്ഡം എന്ന് വിളിപ്പേരുള്ള ലേയ്സന്‍ ആല്‍ബട്രോസ് എന്ന കടല്‍ പക്ഷിയാണ് 66ാം വയസില്‍ മുട്ടയിട്ട് അടയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മുട്ട വിരിയുമെന്നാണ് പ്രതീക്ഷ. അങ്ങനെ മുട്ട വിരിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പക്ഷിയമ്മയായി വിസ്ഡത്തിനെ വാഴിക്കേണ്ടി വരും.
രാവിലെ നടക്കാനിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സൂപ്പര്‍താരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? പ്രേക്ഷകര്‍ക്ക് അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ കിടിലന്‍ പരസ്യം.
1996 ല്‍ ക്യൂബയിലാണ് അമിത വണ്ണമുള്ളവര്‍ക്കായി വോളിമിനോസ എന്ന ഡാന്‍സ് ഗ്രൂപ്പ് രൂപീകരിച്ചത്. ഡാന്‍സറും കോറിയോഗ്രാഫറുമായ ജുവാന്‍ മിഗല്‍ മാസ് ആണ് ഗ്രൂപ്പ് രൂപീകരിച്ചത്.
എത്ര സുരക്ഷിതമായി ലോക്ക് ചെയ്താലും ഒരു മുള്ളന്‍പന്നി വിചാരിച്ചാല്‍ ഈ ലോക്കൊക്കെ അഴിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ.