Currency

കോഴി ഇറക്കുമതി: മസ്‌കത്ത് കൂടുതല്‍ രാഷ്ട്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍Thursday, April 13, 2017 11:17 am

സെര്‍ബിയ, ക്രൊയേഷ്യ, സ്ലോവാക്യ, ചെക് റിപ്പബ്ലിക്, ബോസ്നിയ, സ്പെയിന്‍, അമേരിക്കയിലെ വിസ്‌കോന്‍സിന്‍, ടെന്നെസീ എന്നിവിടങ്ങളില്‍ നിന്നുമുള്ള കോഴി ഇറക്കുമതിയാണ് ഒമാന്‍ നിരോധിച്ചത്. കാര്‍ഷിക, ഫിഷറീസ് വകുപ്പ് മന്ത്രി ഡോ. ഫുആദ് ബിന്‍ ജാഫര്‍ ബിന്‍ മുഹമ്മദ് അല്‍ സജ്വാനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

മസ്‌കത്ത്: കോഴി ഇറക്കുമതിക്ക് മസ്‌കത്ത് കൂടുതല്‍ രാഷ്ട്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. സെര്‍ബിയ, ക്രൊയേഷ്യ, സ്ലോവാക്യ, ചെക് റിപ്പബ്ലിക്, ബോസ്നിയ, സ്പെയിന്‍, അമേരിക്കയിലെ വിസ്‌കോന്‍സിന്‍, ടെന്നെസീ എന്നിവിടങ്ങളില്‍ നിന്നുമുള്ള കോഴി ഇറക്കുമതിയാണ് ഒമാന്‍ നിരോധിച്ചത്. കാര്‍ഷിക, ഫിഷറീസ് വകുപ്പ് മന്ത്രി ഡോ. ഫുആദ് ബിന്‍ ജാഫര്‍ ബിന്‍ മുഹമ്മദ് അല്‍ സജ്വാനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ കോഴി ഇറക്കുമതി ചെയ്യുന്നതിന് മറ്റ് രാഷ്ട്രങ്ങള്‍ക്കും മസ്‌കത്ത് നിമരാധനം ഏര്‍പ്പെടുത്തിയിരുന്നു.

ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, കര്‍ണാടക എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ജര്‍മനി, ഓസ്ട്രിയ, സ്വീഡന്‍, ഉക്രൈന്‍, ഹംഗറി, പോളണ്ട്, ഫിന്‍ലാന്‍ഡ്, ജപ്പാന്‍, ഗ്രീസ്, ഇറ്റലി, ഉഗാണ്ട, കുവൈത്ത് എന്നീ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള കോഴി ഇറക്കുമതി കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം നേരത്തെ നിരോധിച്ചിരുന്നു. അതേസമയം ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഇറക്കുമതി നിരോധനം അടുത്തിടെ പിന്‍വലിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x