
ദോഹ: ഖത്തറില്‍ കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കുന്നു. വാഹനങ്ങളില്‍ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ നിയമം മൂലം നിര്‍ബന്ധമാക്കാനാണ് ഖത്തര്‍ ഭരണകൂടം ഒരുങ്ങുന്നത്. ഇതിനായുള്ള നിയമനിര്‍മ്മാണം ഉടനുണ്ടാകുമെന്നാണ് വിവരം. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
ഒപ്പം പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനും പദ്ധതിയുണ്ട്. രണ്ട് വ്യവസ്ഥകളും കൂടി ഉള്‍പ്പെടുത്തിയായിരിക്കും നിയമനിര്‍മാണമെന്നാണ് സൂചന. വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി. എല്ലാ കുട്ടികളെയും പിന്‍സീറ്റില്‍ ശരിയായി നിയന്ത്രിക്കണം. കുട്ടിയുടെ പ്രായത്തിനും വലുപ്പത്തിനും അനുയോജ്യമായ കാര്സീറ്റായിരിക്കണം വാഹനത്തിലുണ്ടാകേണ്ടത്. സ്കൂള്‍ ബസില്‍ യാത്ര ചെയ്യുമ്പോഴും ലഭ്യമെങ്കില്‍ കുട്ടികളുടെ സീറ്റുണ്ടാകണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.