Currency

തൊഴിലാളികളുടെ സംരക്ഷണത്തിനായി പുതിയ സ്മാര്‍ട്ട് ജാക്കറ്റുകള്‍

സ്വന്തം ലേഖകന്‍Wednesday, October 18, 2017 7:27 pm

തൊഴിലാളികളുടെ ശരീരത്തില്‍ നിന്നുള്ള താപനില കുറയ്ക്കുന്നതിന് സഹായിക്കുന്ന ഹെല്‍മറ്റ് കൂളിംഗ് സംവിധാനം, തൊഴിലാളികളുടെ ആരോഗ്യ സാഹചര്യങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ചിപ്പ് എന്നിവയാണ് ജാക്കറ്റിലെ പ്രധാന ഭാഗങ്ങള്‍.

ദോഹ: രാജ്യത്തെ തൊഴിലാളികളുടെ സംരക്ഷണത്തിനായി പുതിയ സ്മാര്‍ട്ട് ജാക്കറ്റുകള്‍ വികസിപ്പിക്കുന്നു. ആഭ്യന്തര സുരക്ഷാ സേനയാണ് സ്മാര്‍ട്ട് ജാക്കറ്റുകള്‍ വികസിപ്പിക്കുന്നത്. ചൈനീസ് കമ്പനിയായ ന്യൂക്ടെക്കിനാണ് ജാക്കറ്റുകളുടെ നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത്. വിവിധ നിര്‍മ്മാണ പദ്ധതികളിലെ വിദേശ തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷയും സംരക്ഷണവും നല്‍കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് ജാക്കറ്റുകള്‍ വികസിപ്പിക്കുന്നത്.

തൊഴിലാളികളുടെ ശരീരത്തില്‍ നിന്നുള്ള താപനില കുറയ്ക്കുന്നതിന് സഹായിക്കുന്ന ഹെല്‍മറ്റ് കൂളിംഗ് സംവിധാനം, തൊഴിലാളികളുടെ ആരോഗ്യ സാഹചര്യങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ചിപ്പ് എന്നിവയാണ് ജാക്കറ്റിലെ പ്രധാന ഭാഗങ്ങള്‍. അമിതമായ ഹൃദയമിടിപ്പ്, ക്രമവിരുദ്ധമായ ശ്വാസോഛാസം, അമിതമായ സമ്മര്‍ദ്ദം തുടങ്ങിയവ ചിപ്പ് വഴി മനസ്സിലാക്കാന്‍ സാധിക്കും.

തൊഴിലാളിയുടെ ശരീരത്തില്‍ ഏതെങ്കിലും രീതിയിലുള്ള അസാധാരണത്വം അനുഭവപ്പെടുകയാണെങ്കില്‍ ജാക്കറ്റിലെ ചിപ്പില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറില്‍ നിന്നും കണ്‍ട്രോള്‍ റൂമിലേക്ക് മുന്നറിയിപ്പ് സന്ദേശം അയയ്ക്കാനും അത് വഴി തൊഴിലാളിയുടെ സ്ഥാനം നിര്‍ണ്ണയിക്കാനും സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x