
മസ്കത്ത്: സിറ്റി ബസ് സര്‍വീസുകള്‍ മുവാസലാത്ത് ഇന്നു പുനരാരംഭിക്കും. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി സലാല സിറ്റി സര്‍വീസുകള്‍ 18ന് തുടങ്ങാനാണു പരമോന്നത സമിതി തീരുമാനം. സുഹാര്‍ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മസ്കത്തിലെ 14 റൂട്ടുകളിലെയും സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാകും. മസ്കത്തില് നിന്ന് ജഅലാന്‍ ബനീ ബുആലി, ബുറൈമി, ഇബ്രി, ദുഖം, സൂര്, യങ്കല്‍, റുസ്താഖ്, കസബ്, ഷിനാസ്, ഷന്ന, മസീറ, ഇബ്രി, ഹൈമ എന്നിവിടങ്ങളിലേയ്ക്കുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ 27നു പുനരാരംഭിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.