Currency

വിമാനക്കമ്പനികള്‍ കോവിഡ് ചട്ടം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ഒമാന്‍

സ്വന്തം ലേഖകന്‍Wednesday, December 30, 2020 5:31 pm
flight

മസ്‌കത്ത്: കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളെന്ന് സിവില്‍ വ്യോമയാന അതോറിറ്റി. ഒമാനിലേക്ക് വരികയും തിരികെ പോകുകയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് ഇതു ബാധകമാണ്. യാത്രക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

രാജ്യത്തു വരുന്ന നയതന്ത്ര പ്രതിനിധികളടക്കം 7 ദിവസം ക്വാറന്റീനില്‍ കഴിയണം. മറ്റുള്ളവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണം. വിമാനത്താവളത്തില്‍ വീണ്ടും പിസിആര്‍ പരിശോധന ഉണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x