മസ്കറ്റ്: കാലാവസ്ഥ മുന്നറിയിപ്പുമായി ഒമാന്‍ സിവില്‍ എവിയേഷന്‍ സമിതി. ഒമാനില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മസ്കറ്റ് അടക്കം ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
‘അല്‍ റഹ്മ’ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായാണ് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നത്. ശക്തമായ കാറ്റോടും ഇടിമിന്നലോടുകൂടിയുമായിരിക്കും മഴ പെയ്യുവാന്‍ സാധ്യത. മുസന്ദം ഗവര്‍ണറേറ്റില്‍ നിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്- വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്- വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ട്.
മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റും മങ്ങിയ കാലാവസ്ഥയുമായിരിക്കും അനുഭവപെടുക. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.