ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒന്ന് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ ബുധനാഴ്ച്ച മുതല്‍ ഘട്ടം ഘട്ടമായി തുറക്കും. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുല്‍വ അല്‍ ഖാതിറാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലെ ചില തൊഴിലാളികളില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള ഗതാഗത മാര്‍ഗങ്ങളെല്ലാം മൂന്നാഴ്ചയോളമായി അടച്ചിട്ടിരിക്കുകയാണ്.
അതേസമയം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ തുടര്‍ന്നുമുണ്ടാകുമെന്നും ലുല്‍വ അല്‍ ഖാതിര്‍ വ്യക്തമാക്കി. ഖത്തറിലെ കോവിഡ് രോഗാവസ്ഥയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത് ആകെ ഒരു ശതമാനം രോഗികള്‍ മാത്രമാണ്. സാമൂഹ്യവ്യാപനം 26 ശതമാനം മാത്രമാണെന്നും അവര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.