
മസ്‌കത്ത്: ഒമാനില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വീഴ്ച വരുത്തരുതെന്ന് ആരോഗ്യ മന്ത്രാലയം. കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ പിഴയും 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. റോയല്‍ ഡിക്രി 22/2014 പ്രകാരമാണ് കുട്ടികളുടെ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നത്.
കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ജീവിതനിലവാരം ഉറപ്പുവരുത്തുകയാണ് റോയല്‍ ഡിക്രി. ഇതിന്റെ ഭാഗമാണ് പ്രതിരോധ കുത്തുവെപ്പെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മുഴുവന്‍ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. മന്ത്രാലയം അംഗീകാരം നല്‍കിയ സ്വകാര്യ ആശുപത്രികളില്‍ നിന്നും കുത്തിവെപ്പെടുക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.