Currency

അല്‍ മിര്‍ഖാബ് അല്‍ ജദീദ് സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Wednesday, March 4, 2020 11:38 am

ദോഹ: അല്‍ മിര്‍ഖാബ് അല്‍ ജദീദ് സ്ട്രീറ്റില്‍ ഇന്ന് മുതല്‍ താല്‍ക്കാലികമായി ഗതാഗതം വഴിതിരിച്ചു വിടും. സ്ട്രീറ്റിലെ സി റിങ് റോഡിലെ (സുഹെയിം ബിന്‍ ഹമദ് സ്ട്രീറ്റ്) അല്‍ മിര്‍ഖാബ് അല്‍ ജദീദ് സ്ട്രീറ്റിലേക്കുള്ളതും മുഹമ്മദ് ബിന്‍ ഖ്വാസിം സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്തെ ഗതാഗതമാണ് വഴിതിരിച്ചു വിടുന്നത്. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ 2 ആഴ്ചത്തേക്കാണ് നിയന്ത്രണം.

സ്ട്രീറ്റിലെ ഒരു കിലോമീറ്റര്‍ പാത ഇരു ദിശകളിലേക്കും 2 വരി പാതയായിരുന്നത് ഒറ്റവരി പാതയാക്കും. മുഹമ്മദ് ബിന്‍ ഖ്വാസിം സ്ട്രീറ്റില്‍ നിന്ന് സി റിങ് റോഡിലേക്കുള്ള പാതയാണിത്. ഇന്ന് മുതല്‍ അല്‍ മിര്‍ഖാബ് അല്‍ ജദീദ് സ്ട്രീറ്റിലൂടെ മുഹമ്മദ് ബിന്‍ ഖ്വാസിം സ്ട്രീറ്റിലേക്കുള്ള യാത്രക്കാര്‍ അല്‍ കിനാന സ്ട്രീറ്റ് ഉപയോഗിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x