Currency

ഒമാനിലും കൊറോണ സ്ഥിരീകരിച്ചു; വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

സ്വന്തം ലേഖകന്‍Tuesday, February 25, 2020 12:46 pm

മസ്‌കത്ത്: ഒമാനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് വനിതകള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നെത്തിയവരാണ് ഇവര്‍. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഫെബ്രുവരി 24 മുതല്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നവരെ ഒമാനില്‍ നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തി വെക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതിനിടെ കുവൈത്തില്‍ മൂന്നുപേര്‍ക്കും ബഹ്‌റൈനില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇറാനില്‍ നിന്നെത്തിയവരാണ് വൈറസ് സ്ഥിരീകരിച്ച എല്ലാവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x