Currency

കൊറോണ വൈറസ്; ഖത്തറിലും പരിശോധനകള്‍ ശക്തമാക്കി

സ്വന്തം ലേഖകന്‍Saturday, January 25, 2020 12:51 pm

ദോഹ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഖത്തറിലും പരിശോധനകള്‍ ശക്തമാക്കി. ചൈനയില്‍ നിന്നും നേരിട്ടോ അല്ലാതെയോ രാജ്യത്തെത്തുന്ന മുഴുവന്‍ വിമാനയാത്രക്കാരെയും ദോഹ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.

ചൈനയിലുള്ള ഖത്തരി പൗരന്മാര്‍ വൈറസിനെതിരെയുള്ള മുഴുവന്‍ പ്രതിരോധ ചികിത്സകളും സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x