Currency

കോവിഡ് രണ്ടാം തംരഗം; സ്‌കൂളുകളില്‍ നിയന്ത്രണം കര്‍ശനമാക്കി ഖത്തര്‍, നിയന്ത്രണം 21 മുതല്‍ പ്രാല്ല്യത്തില്‍

സ്വന്തം ലേഖകന്‍Friday, March 19, 2021 12:03 pm

ദോഹ: ഖത്തറില്‍ കോവിഡ് രണ്ടാം തംരഗത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ സ്‌കൂളുകളിലുള്‍പ്പെട ഹാജര്‍ നില മുപ്പത് ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു. കോവിഡ് വാക്‌സിനെടുക്കാത്ത ജീവനക്കാരെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനം. നിയന്ത്രണം ഈ മാസം 21 മുതല്‍ നിലവില്‍ വരും.

നേരത്തെ അമ്പത് ശതമാനയിരുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി ഹാജര്‍ നില മുപ്പത് ശതമാനമാക്കി കുറയ്ക്കാനാണ് വിദ്യാഭ്യാസമന്ത്രാലയം തീരുമാനിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകളും നേരിട്ടെത്തിയുള്ള ക്ലാസുകളും സമന്വയിപ്പിച്ചുള്ള നിലവിലെ രീതി തന്നെയാണ് തുടരുക. ഒരു ദിനം ആകെ ശേഷിയുടെ മുപ്പത് ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൂടാതെ ഈ മാസം 21 മുതല്‍ സ്‌കൂളുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടിരുന്നു. അധ്യാപകരുള്‍പ്പെടെ സ്‌കൂളുകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

വാക്‌സിന്‍ സ്വീകരിച്ചെന്ന് തെളിയിക്കുന്ന ഇഹ്തിറാസ് ആപ്പിലെ ഗോള്‍ഡന്‍ സ്റ്റാറ്റസില്ലാത്തവരെ സ്‌കൂളിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് മാനേജ്‌മെന്റുകള്‍ക്ക് മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ ജീവനക്കാരെ നിലവില്‍ വാക്‌സിന് യോഗ്യതയുള്ള വിഭാഗക്കാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x