Currency

വാക്‌സിനെടുക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Thursday, April 8, 2021 4:44 pm

ദുബായ്: ദുബായില്‍ വാക്‌സിനെടുക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ഈ മാസം 11 മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും ഈ നിബന്ധന ബാധകമാണ്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പക്ഷം ഇവര്‍ ഓരോ ഏഴ് ദിവസം കൂടുമ്പോഴും പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിക്കുന്നവര്‍ക്കും കാമ്പസില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇക്കാര്യത്തില്‍ ഇളവില്ലെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു.

നഴ്‌സറികള്‍ മുതല്‍ യൂണിവേഴ്‌സിറ്റികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ നിയമം അനുസരിക്കണം. അതേസമയം വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യപരമായ തടസമുള്ളവര്‍, വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ എന്നിവര്‍ക്ക് ഇളവുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x