Currency

കോവിഡ് വ്യാപനം: ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചിടാന്‍ തീരുമാനം

സ്വന്തം ലേഖകന്‍Tuesday, February 9, 2021 6:08 pm

മസ്‌കത്ത്: ഒമാന്റെ കര അതിര്‍ത്തികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒമാന് പുറത്തുള്ള സ്വദേശികള്‍ക്ക് ആവശ്യമെങ്കില്‍ കര അതിര്‍ത്തികളിലൂടെ പ്രവേശനം അനുവദിക്കും. ഇവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് പുറമെ അതിര്‍ത്തി ചെക്ക്‌പോക്സ്റ്റുകളില്‍ നിലവിലുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

പുതിയ രോഗികള്‍ക്ക് ഒപ്പം, ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും കര അതിര്‍ത്തികളുടെ അടച്ചിടല്‍ തുടരാന്‍ കാരണമാണെന്നും ആരോഗ്യ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മുന്‍കരുതല്‍ നടപടി പാലിക്കാത്ത പക്ഷം കനത്ത വില നല്‍കേണ്ടിവരുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി 25 മുതലാണ് ഒമാന്‍ കര അതിര്‍ത്തികള്‍ അടച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x