
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ലാബുകളില്‍ പിസിആര്‍ കോവിഡ് പരിശോധന നടത്താം. ഇന്ത്യയിലെ യുഎഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ 22 ലാബുകള്‍ക്കാണ് പിസിആര്‍ ടെസ്റ്റിന് ഐസിഎംആറിന്റെ അംഗീകാരമുള്ളത്. കേരളത്തിലെ 15 സര്‍ക്കാര്‍ ലാബുകളിലും ഏഴ് സ്വകാര്യ ലാബുകളിലുമാണ് ഐസിഎംആര്‍ അംഗീകരിച്ച പിസിആര്‍ പരിശോധന നടത്തുന്നത്.
ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്, തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബറട്ടറി, ഇന്റര്‍ യൂണിവേഴ്‌സിറ്റി കോട്ടയം, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍, കാസര്‍കോട് പെരിയ സെന്റര്‍ യൂണിവേഴ്‌സിറ്റി, എറണാകുളം ഗവ. മെഡിക്കല്‍ കോളജ്, ഗവ. മെഡിക്കല്‍ കോളജ് മഞ്ചേരി, ഗവ. മെഡിക്കല്‍ കോളജ് കോട്ടയം, ഗവ. മെഡിക്കല്‍ കോളജ് കണ്ണൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, തിരുവനന്തപുരം. ഇവയാണ് സര്‍ക്കാര്‍ ലാബുകള്‍.
എറണാകുളം പനമ്പള്ളി നഗറിലെ ഡി ഡി ആര്‍ സി എസ് ആര്‍ എല്‍ ഡയഗ്‌നേസ്റ്റിക് സെന്റര്‍, മിംസ് ലാബ് സര്‍വീസ് കോഴിക്കോട്, കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ലാബ്, പാലക്കാട് ഡേന്‍ ഡയഗ്‌നോസ്റ്റിക് ലാബ്, കൊച്ചിയിലിലെ മെഡിവിഷന്‍, കോഴിക്കോട്ടെ എംവിആര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട്ടെ അസ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവയാണ് അനുമതിയുള്ള സ്വകാര്യ ലാബുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.